ജൂലൈ മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും

ദേശീയ, പ്രാദേശിക, മതപരമായ അവധി ദിനങ്ങളെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യാസപ്പെടുന്നു;

Update: 2025-06-30 10:26 GMT

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ച് രാജ്യത്തെ ബാങ്കളുടെ അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിയാം. അത്തരത്തില്‍ ജൂലൈ മാസത്തില്‍ മൊത്തം 13 ബാങ്ക് അവധികളാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനാടിസ്ഥാനത്തിലുള്ള അവധി ദിനങ്ങളുടെ പട്ടികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ, പ്രാദേശിക, മതപരമായ അവധി ദിനങ്ങളെ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളില്‍ ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യാസപ്പെടുന്നു.

ആര്‍ ബി ഐ പ്രഖ്യാപിച്ച ഏഴ് നിയുക്ത അവധി ദിനങ്ങള്‍ക്ക് പുറമേ, 2025 ജൂലൈയില്‍ ഞായറാഴ്ച അവധി ദിനങ്ങളും രണ്ട് ശനിയാഴ്ച അവധി ദിനങ്ങളും (രണ്ടാമത്തെയും നാലാമത്തെയും തീയതികളില്‍) ഉണ്ട്. ജുലൈ മാസത്തില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ ബാങ്കുകള്‍ ഈ ദിസങ്ങളില്‍ അടച്ചിടും. ഖാര്‍ച്ചി പൂജ, ഹരേല, കേര്‍ പൂജ എന്നിവ പ്രമാണിച്ചാണ് ഇത്.

ജൂലൈ മാസത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 13 ദിവസമാണ് ബാങ്കുകള്‍ അടച്ചിടുന്നത്. പ്രാദേശിക, ദേശീയ അവധികള്‍ ഇതില്‍പെടും. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് അവധി രേഖപ്പെടുത്തുന്നത്. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാരെ സംബന്ധിച്ച് ആശ്വാസമാണ്.

അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടികയും:

ജൂലൈ 3 ( വ്യാഴാഴ്ച)- Kharchi Puja ത്രിപുരയില്‍ അവധി

ജൂലൈ 5 ( ശനിയാഴ്ച) - ഗുരു ഹര്‍ഗോവിന്ദ് ജയന്തി- ജമ്മുവിലും ശ്രീനഗറിലും അവധി

ജൂലൈ 6- ഞായറാഴ്ച

ജൂലൈ 12- രണ്ടാം ശനിയാഴ്ച

ജൂലൈ 13- ഞായറാഴ്ച

ജൂലൈ 14- തിങ്കളാഴ്ച- Beh Deinkhlam മേഘാലയയില്‍ അവധി

ജൂലൈ 16- ബുധനാഴ്ച- Harela festival ഉത്തരാഖണ്ഡില്‍ അവധി

ജൂലൈ 17- വ്യാഴാഴ്ച- യു തിരോട്ട് സിങ് ചരമവാര്‍ഷിക ദിനം- മേഘാലയയില്‍ അവധി

ജൂലൈ 19- ശനിയാഴ്ച- Ker Puja ത്രിപുരയില്‍ അവധി

ജൂലൈ 20- ഞായറാഴ്ച

ജൂലൈ 26- നാലാം ശനിയാഴ്ച

ജൂലൈ 27- ഞായറാഴ്ച

ജൂലൈ 28- Drukpa Tshe-zi- സിക്കിമില്‍ അവധി

Similar News