സ്വര്‍ണവിലയില്‍ ബ്രേക്കിട്ടു: വിലയില്‍ ഇന്ന് മാറ്റമില്ല
By : Online Desk
Update: 2025-01-25 06:59 GMT
സംസ്ഥാനത്ത് വെള്ളിയാഴ്ച റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണവില അതേ വിലയില്‍ ഇന്നും തുടരുന്നു. ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 60,440 രൂപയാണ് വില. ഗ്രാമിന് 7555 രൂപ. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കേവരും. അന്താരാഷ്ട്ര ഡോളര്‍ വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും ആണ് സ്വര്‍ണവില ഉയരാന്‍ കാരണം. ഈ മാസം ആദ്യം 57,200 ആയിരുന്നു സ്വര്‍ണം പവന് വില. നാലാഴ്ച കൊണ്ടാണ് മൂവായിരം രൂപയിലധികം വര്‍ധനവ് ഉണ്ടായത്. 2025ല്‍ സ്വര്‍ണവില 65000 കടക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന