പരിശീലകരെ തെരഞ്ഞെടുക്കുന്നു
കുടുംബശ്രീ കാസര്‍കോട് ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സ്ത്രീ ശാക്തീകരണ, സാമ്പത്തിക ശാക്തീകരണ, സാമൂഹിക ശാക്തീകരണ പരിപാടികള്‍ക്കായി പരിശീലനം നല്‍കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും പരിശീലന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കപ്പാസിററി സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കാന്‍ താല്‍പര്യമുളളവര്‍, സ്ഥാപനങ്ങള്‍ spemksd@gmail.com എന്ന ഇ മെയിലിലേക്ക് ബയോഡാറ്റ സഹിതം ഡിസംബര്‍ 25നകം അപേക്ഷ നല്‍കണം. ഫോണ്‍- 04994 256 111, 9747534723, 7907915510.
സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തും
മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, അനുബന്ധ ജീവനക്കാര്‍ എന്നിവര്‍ക്കായി കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തും. മഞ്ചേശ്വരം താലൂക്കില്‍ ഡിസംബര്‍ 26ന് രാവിലെ 11ന് ഉപ്പള എ.ജെ.ഐ സ്‌കൂളിലും കാസര്‍കോട് താലൂക്കില്‍ ഡിസംബര്‍ 28ന് രാവിലെ 11ന് ചെമ്മനാട് ജമാഅത് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് ബോധവത്ക്കരണ ക്ലാസ് നടത്തുക.
കെഎസ്ആര്‍ടിസി ഉല്ലാസ യാത്ര
കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ക്രിസ്്തുമസ് അവധിക്കാലത്ത് വയനാട്ടിലേക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 21, 24, 26 തീയതികളില്‍ വയനാട് യാത്രയും (ബാണാസുര സാഗര്‍, പൂക്കോട് തടാകം, എന്‍ ഊര്, ഹണി മ്യൂസിയം, ജംഗിള്‍ സഫാരി) ഡിസംബര്‍ 22, 25, 27 തീയതികളില്‍ പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതല്‍മല യാത്രയും സംഘടിപ്പിക്കുന്നു. ഫോണ്‍- 9446088378, 8848007548.
ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. 2025 ജനുവരി നാലിന് കണ്ണൂരിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ട്രോഫിയും യുവജന ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 0471-2308630.
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (കാറ്റഗറി നം. 709/2023) സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിസംബര്‍ 22 ന് എബിസിഡി ക്യാമ്പ്
ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ എബിസിഡി ക്യാമ്പ് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിസംബര്‍ 22 ന് രാവിലെ 8.30 മുതല്‍ നടക്കും. കേരള സംസ്ഥാന ഐ ടി മിഷന്റെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയാണ് എബിസിഡി. ലോക്കറില്‍ സൂക്ഷിക്കാനുദ്ദേശിക്കുന്ന അത്യാവശ്യരേഖകളായ ആധാര്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, എന്നിവ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്യാമ്പ് സംഘടിപ്പിച്ച് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലഭ്യമാക്കുന്നു.
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനീ) (കാറ്റഗറി നം. 538/2019) തസ്തികയുടെ റാങ്ക് പട്ടിക ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കി.
ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേസ് ഉം ടെലിക്കോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍ എന്ന മൂന്നു മാസം ദൈര്‍ഖ്യമുള്ള കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പ്ലസ് വണ്‍ യോഗ്യതയുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട 25 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴില്‍ ലഭ്യമാക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിനു കീഴിലുള്ള കാഞ്ഞങ്ങാട് സെന്റ് തെരേസ കോളേജ് ഓഫ് സയന്‍സിലാണ് പരിശീലനം നല്‍കുക. താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 20നകം അപേക്ഷിക്കണം. ഫോണ്‍- ൭൫൧൦൧൦൦൯൦൦
യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌കാരികം, സാഹിത്യം, കായികം, കൃഷി, സാമൂഹ്യസേവനം, വ്യവസായം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉന്നതമായ നേട്ടം കൈവരിച്ചവരുമായ യുവജനങ്ങളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. അവാര്‍ഡിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി ആറ് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. നിര്‍ദേശങ്ങള്‍ ksycyouthicon@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കുക. കൂടാതെ കമ്മീഷന്റെ വികാസ് ഭവനിലുള്ള ഓഫീസില്‍ നേരിട്ടും നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണ്.അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍- 0471-2308630.
കളക്ടറേറ്റില്‍ മാനസീകാരോഗ്യ വിദഗ്ധന്റെ സേവനം
മാനസികാരോഗ്യ ചികിത്സ കൃത്യസമയത്ത് കിട്ടേണ്ടത് അത്യാവശ്യമായതിനാലും സമൂഹത്തില്‍ മാനസികാരോഗ്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനുള്ള വിമുഖത നിലനില്‍ക്കുന്നതിനാലും എല്ലാ മാസവും കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസില്‍ മാനസികാരോഗ്യ വിദഗ്ദന്റെ സൗജന്യ സേവനം ലഭ്യമാണ്. ഡിസംബര്‍ 20 ലഭ്യമാക്കുന്ന സേവനം ആവശ്യമുള്ളവര്‍ ഡിസംബര്‍ 19 നകം 8281999065, 9446270127 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.