ACHIEVEMENT | വിനോദ് പായത്തിന് മീഡിയ അക്കാദമി ഫെലോഷിപ്പ്

By :  Sub Editor
Update: 2025-03-28 09:34 GMT

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2024-25 വര്‍ഷത്തെ സമഗ്ര ഗവേഷണത്തിനുള്ള മാധ്യമ ഫെലോഷിപ്പിന് ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ചീഫ് വിനോദ് പായം അര്‍ഹനായി. ആഗോളവല്‍ക്കരണാനന്തര അച്ചടി മാധ്യമങ്ങളും നിര്‍മിത ബുദ്ധി സാധ്യതകളും എന്ന വിഷയത്തിലാണ് ഗവേഷണ ഗ്രന്ഥം സമര്‍പ്പിക്കുക. 75,000 രൂപയാണ് ഫെലോഷിപ്പ് തുക. ബേഡകം പായം സ്വദേശിയാണ്. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡ്, മികച്ച ഫീച്ചറിനുള്ള കേരള മീഡിയ അക്കാദമി അവാര്‍ഡ്, മികച്ച വാര്‍ത്താ പരമ്പരക്കുള്ള ശിശുക്ഷേമ സമിതി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 'കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷയം മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതെങ്ങിനെ' എന്ന വിഷയത്തില്‍ ഗവേഷണ ഗ്രന്ഥം മീഡിയ അക്കാദമി ഫെലോഷിപ്പില്‍ 2022ല്‍ സമര്‍പ്പിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയാണ്.

Similar News