മഠത്തില്‍ മുസ്തഫ അവാര്‍ഡ് യഹ്‌യ തളങ്കരക്ക്

Update: 2025-06-27 09:38 GMT

കോഴിക്കോട്: പ്രവാസലോകത്ത് സാമൂഹ്യ-സാംസ്‌കാരിക- ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ സേവനമനുഷ്ഠിച്ച മികച്ച കെ.എം.സി.സി. സ്ഥാപക പ്രവര്‍ത്തകര്‍ക്കും നിലവിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കുമായി യു.എ.ഇ. കെ.എം.സി.സി ഫൗണ്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഒരുക്കുന്ന മഠത്തില്‍ മുസ്തഫ അവാര്‍ഡിന് ദുബായ് കെ.എം.സി.സി. ജനറല്‍ സെക്രട്ടറി യഹ്‌യ തളങ്കര അര്‍ഹനായി. കോഴിക്കോട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എയാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ജൂറി അംഗവും വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ടുമായ യു. അബ്ദുല്ല ഫാറൂഖി, പാട്രന്‍ പി.എ ഹംസ, ഫൗണ്ടേഴ്‌സ് ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം കുട്ടി ചൊക്ലി, ഹക്കീം തുപ്പിലക്കാട്, ഹുസൈന്‍ ചെറുതുരുത്തി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. യു.എ.ഇയില്‍ കെ.എം.സി.സിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച യഹ്‌യ തളങ്കര ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ജൂറി വിലയിരുത്തി. അടുത്ത മാസം കാസര്‍കോട്ട് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

Similar News