ബിംസ്റ്റെക് യുവജന ഉച്ചകോടിയില്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയും
കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി കെ.പി. അഭിനവ് ബിംസ്റ്റെക് യുവജന ഉച്ചകോടിയില്‍
കാസര്‍കോട്: ഇന്ത്യ ആദ്യമായി ആതിഥ്യമരുളിയ ബിംസ്റ്റെക് യുവജന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയും. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്നുവരുന്ന ഏഴാമത് ഉച്ചകോടിയില്‍ കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വിഭാഗം ഗവേഷക വിദ്യാര്‍ത്ഥി കെ.പി. അഭിനവാണ് എട്ടംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഇടം നേടിയത്. കണ്ണൂര്‍ തൂണേരി സ്വദേശിയായ അഭിനവ് ഡോ. എം. പാണ്ഡ്യനായിക്കിന് കീഴിലാണ് ഗവേഷണം നടത്തുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മാന്‍, ശ്രീലങ്ക, തായ്ലന്റ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നായി 70 പ്രതിനിധികളാണ് ഉച്ചകോടിയുടെ ഭാഗമായത്. യുവജന സംരംഭങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കിടുന്നതിന് യുവാക്കളെ പൊതുവേദിയിലേക്ക് കൊണ്ടുവരികയെന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. സമ്മിറ്റ് ഇന്ന് സമാപിക്കും.