കണ്ണീരുണങ്ങാതെ കമുക് കര്‍ഷകര്‍

Update: 2025-11-17 08:11 GMT

കാസര്‍കോട്: ജില്ലയില്‍ മലയോര പ്രദേശത്തെ കമുക് തോപ്പുകളില്‍ രോഗം പടരുന്നത് കര്‍ഷകരെ ആശങ്കയിലാക്കുന്നു. ചെറുതും വലുതുമായ കമുകുകളെല്ലാം ഇലപ്പുള്ളി രോഗവും മറ്റും ബാധിച്ച് നശിക്കുകയാണെന്ന് കര്‍ഷകര്‍ സങ്കടപ്പെടുന്നു. പല തോട്ടങ്ങളിലും ഇപ്പോള്‍ കുമിള്‍ രോഗവും പടര്‍ന്ന് പിടിക്കുകയാണ്. തോട്ടങ്ങളില്‍ പ്രതിരോധ മരുന്നുകള്‍ തളിച്ചിട്ടും ഫലമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത് കൃഷിയിടത്തിലെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമാണ് രോഗം തടയാനുള്ള പ്രധാന പ്രതിവിധി. ജില്ലയില്‍ മണ്ണിന്റെ അമ്ലത കൂടുതലാണെന്ന് കൃഷിവകുപ്പ് നിയോഗിച്ച ടാക്‌സ്‌ഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു. കുമ്മായം ചേര്‍ത്ത് മണ്ണിലെ പി.എച്ച് സാധാരണ നിലയിലാക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ കൃത്യമായ മണ്ണുപരിശോധന നടത്തി പി.എച്ച് ക്രമപ്പെടുത്തിയ തോട്ടങ്ങളില്‍ പോലും ഇപ്പോള്‍ രോഗം ബാധിച്ചിട്ടുണ്ട്. കമുകുകള്‍ക്ക് രോഗം ബാധിച്ചതോടെ മലയോരത്ത് അടക്ക ഉല്‍പ്പാദനവും ഗണ്യമായി കുറഞ്ഞു. അടക്കക്ക് നല്ല വിലയുണ്ടെങ്കിലും ഉല്‍പാദനം കുറഞ്ഞതും രോഗവ്യാപനം കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ്.

Similar News