വിദ്വാന്‍ പി. കേളുനായര്‍ സ്മൃതിദിനം ഏപ്രില്‍ 18ന് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരിച്ചു

By :  Sub Editor
Update: 2025-03-21 06:27 GMT

വിദ്വാന്‍ പി. കേളു നായര്‍ സ്മൃതിദിനാചരണത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നീലേശ്വരം രാജാസ് സ്‌കൂളില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: വിദ്വാന്‍ പി. കേളുനായര്‍ സ്മാരക ട്രസ്റ്റ് ഏപ്രില്‍ 18ന് നീലേശ്വരത്ത് നടത്തുന്ന വിദ്വാന്‍ പി. കേളു നായര്‍ സ്മൃതിദിനാചരണ പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സംഘാടക സമിതി യോഗം നീലേശ്വരം നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് അധ്യക്ഷത വഹിച്ചു. പി.യു ഉണ്ണിക്കൃഷ്ണന്‍ നായര്‍, വിനോദ് കുമാര്‍ അരമന, വി. ശശി, ഡോ. കെ.വി സജീവന്‍, സി.പി ശുഭ, മധുസൂദനന്‍, തങ്കമണി, കെ. പ്രസേനന്‍, പി.വി ജയരാജ്, ഡോ. പി. രാജന്‍ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി എസ്. ഗോവിന്ദ് രാജ് വെള്ളിക്കോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രതീഷ് ഓളിയക്കാല്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: കുഞ്ഞിക്കണ്ണന്‍ കക്കാണത്ത് (ചെയ.), പി.യു ഉണ്ണിക്കൃഷ്ണന്‍ നായര്‍, ഡോ. കെ.വി സജീവന്‍, എം. മധൂസുദനന്‍, വിനോദ്കുമാര്‍ അരമന (വൈ.ചെയ.), എസ്. ഗോവിന്ദ് രാജ് (കണ്‍.), സി.പി ശുഭ, പ്രതീഷ് ഓളിയക്കാല്‍ (ജോ.കണ്‍.).


Similar News