യാത്രാ ദുരിതത്തിന് അറുതിയാവുന്നു; ഗ്രാമീണ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു

By :  Sub Editor
Update: 2025-04-07 10:31 GMT

പ്രവൃത്തി പുരോഗമിക്കുന്ന മണിയംപാറ-ദേരടുക്ക-ഷിറിയ-കുരടുക്ക റോഡ്‌

പെര്‍ള: യാത്രാദുരിതത്തിന് അറുതിയായി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരു പ്രദേശവാസികളുടെ റോഡ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. മണിയംപാറ-ദേരഡുക്ക-ഷിറിയ-കുരടുക്ക റോഡ് പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക്‌യോജന പദ്ധതി പ്രകാരം 3.6 കി.മീറ്റര്‍ റോഡ് പ്രവൃത്തിയാണ് ആധുനിക സജ്ജീകരണങ്ങളോടെ ദൃതഗതിയില്‍ നടത്തുവരുന്നത്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ നാളിത് വരെ നേരിട്ട യാത്രാ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.


Similar News