രാസലഹരിക്കെതിരെ വ്യാപക പ്രചരണം നടത്താന്‍ ട്രാക്ക്; വളണ്ടിയര്‍ സ്‌ക്വാഡ് സജ്ജമാക്കും
ട്രോമകെയര്‍ കാസര്‍കോടിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആര്‍.ടി.ഒ സജി പ്രസാദ് ജി.എസ് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന രാസ ലഹരിയുപയോഗം തടയുന്നതിനായി വ്യാപകമായ പ്രചാരണം നടത്താന്‍ ട്രോമകെയര്‍ കാസര്‍കോടിന്റെ വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ള ആറായിരത്തിലധികം ട്രാക്ക് വളണ്ടിയര്‍മാര്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, കാടകം, ഒടയംചാല്‍, വെള്ളരിക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ ട്രാക്ക് വളണ്ടിയര്‍മാരുടെ സ്‌ക്വാഡ് രൂപീകരിച്ചു. രാസലഹരിക്ക് അടിമകളായ യുവാക്കളെ അടക്കം ജനമൈത്രി പൊലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും സഹകരണത്തോടെ പിന്തിരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം ആഹ്വാനം ചെയ്തു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ആര്‍.ടി.ഒ സജി പ്രസാദ് ജി.എസ് ഉദ്ഘാടനം ചെയ്തു. ട്രാക് പ്രസിഡണ്ട് എം.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി ജോണ്‍സണ്‍ മുഖ്യാതിഥിയായി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ രാജേഷ് പി., ജോ. ആര്‍.ടി.ഒ പ്രവീണ്‍, എം.വി.ഐമാരായ എം. വിജയന്‍, രാജീവന്‍, വി. വേണുഗോപാല്‍, രവികുമാര്‍ കെ.ടി, രാജേന്ദ്രന്‍ നായര്‍, കെ. വിജയന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: എം.കെ രാധാകൃഷ്ണന്‍ (പ്രസി.), വി. വേണുഗോപാല്‍ (സെക്ര.), കെ. വിജയന്‍ (ട്രഷ.), കെ. പത്മനാഭന്‍ (വൈ.പ്രസി.), കെ.ടി രവികുമാര്‍ (ജോ.സെക്ര.).
എം.കെ രാധാകൃഷ്ണന്‍ (പ്രസി.), വി. വേണുഗോപാല്‍ (സെക്ര.),