മുന്നാട് പീപ്പിള്‍സ് കോളേജില്‍ ഇനി ഫ്രൂട്ട്‌സ് ഗാര്‍ഡനും

By :  Sub Editor
Update: 2025-04-09 11:41 GMT

മുന്നാട് പീപ്പിള്‍സ് കോളേജില ഫ്രൂട്ട്‌സ് ഗാര്‍ഡന്‍ കാസര്‍കോട് എ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

മുന്നാട്: നവകേരള മിഷന്‍ ഹരിത കലാലയമായി പ്രഖ്യാപിച്ച മുന്നാട് പീപ്പിള്‍സ് കോളേജിന്റെ കാമ്പസില്‍ ഇനി ഫ്രൂട്ട്‌സ് ഗാര്‍ഡനും വിവിധ ഇനങ്ങളിലായി 40 ഇനം ഫല പഴവര്‍ഗ ചെടികള്‍ നട്ടുവളര്‍ത്തിയാണ് കോളേജ് കാമ്പസിനകത്ത് ഫ്രൂട്ട്‌സ് ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായത്. കാസര്‍കോട് എ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കോ-ഓപറേറ്റീവ് എജുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് ഇ. പത്മാവതി അധ്യക്ഷത വഹിച്ചു.

ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പി.കെ. ഗോപാലന്‍, അഡ്വ. സി. രാമചന്ദ്രന്‍, ദിലീപ് പള്ളഞ്ചി, പി. ജയചന്ദ്രന്‍, വിസ്മയ കരുണാകരന്‍, എം. ഭാസ്‌ക്കരന്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി.കെ. ലൂക്കോസ് സ്വാഗതവും എം. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.


Similar News