SCHOOL | ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ മുറ്റം നവീകരിച്ചു

By :  Sub Editor
Update: 2025-04-01 10:37 GMT

ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ നവീകരണ പ്രവൃത്തി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബേത്തൂര്‍പാറ: ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1981-82ഉം 1987-88ഉം ബാച്ചുകള്‍ സംയുക്തമായി സ്‌കൂളിന്റെ പ്ലസ്ടു ക്യാമ്പസ് ഇന്റര്‍ലോക്കിംഗും മറ്റു അനുബന്ധ പ്രവൃത്തികളും നടത്തി നവീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, അഡ്വ. എ.ജി. നായര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പി. രത്‌നാകരന്‍, പി. അശോകന്‍, എ. കൃഷ്ണന്‍, രാമചന്ദ്രന്‍, ടി. ജാനകി, ഇ. നാരായണന്‍, രാഘവന്‍ ഒയോലം, വിനോദ് കുമാര്‍, കുഞ്ഞിരാമന്‍, മോഹനന്‍, മധു വനങ്ങാട്, നാരായണന്‍, ശശി അടുക്കം, വിശ്വനാഥന്‍ സി.കെ, സത്യജിത്ത്, കുഞ്ഞികൃഷ്ണന്‍ നെരോടി, എം. രവീന്ദ്രന്‍, അരവിന്ദന്‍ ഒയോലം, എ. കുമാരന്‍, എ.കെ. ശ്യാംപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.


Similar News