TEMPLE FEST | രാജഗോപുരം തുറന്നു
മധൂര്‍ ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ തുടങ്ങും;
മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച രാജഗോപുരത്തിന്റെ ഉദ്ഘാടനം എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി, ഒഡിയൂര്‍ മഠാധിപതി ശ്രീ ഗുരുദേവാനന്ദ സ്വാമിജി, മാണില മഠാധിപതി ശ്രീ യോഗി കൗസ്തുഭ മോഹനദാസ പരമഹംസ സ്വാമിജി, കൊണ്ടെവൂര്‍ മഠാധിപതി ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജി എന്നിവര്‍ നിര്‍വ്വഹിക്കുന്നു
കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നാളെ മുതല്‍ ഏപ്രില്‍ 7 വരെ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന് മധൂരും നഗരവും അണിഞ്ഞൊരുങ്ങി. മധൂരിലേക്കുള്ള വഴികളെല്ലാം തോരണങ്ങളും കമാനങ്ങളും വര്‍ണ്ണവിളക്കുകള്‍കൊണ്ട് വര്‍ണാഭമായിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച രാജഗോപുരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ എടനീര്‍ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി, ഒഡിയൂര്‍ മഠാധിപതി ശ്രീ ഗുരുദേവാനന്ദ സ്വാമിജി, മാണില മഠാധിപതി ശ്രീ യോഗി കൗസ്തുഭ മോഹനദാസ പരമഹംസ സ്വാമിജി, കൊണ്ടെവൂര്‍ മഠാധിപതി ശ്രീ യോഗാനന്ദ സരസ്വതി സ്വാമിജി എന്നിവര്‍ നിര്‍വ്വഹിച്ചു.
ബ്രഹ്മകലശോത്സവ സമിതി അധ്യക്ഷന്‍ ഡോ. ബി.എസ്. റാവ് അധ്യക്ഷത വഹിച്ചു. സദാശിവ ഷെട്ടി കന്യാന മഹാദ്വാര സമര്‍പ്പണം നിര്‍വ്വഹിച്ചു.
എടക്കാന മഹേശ്വര്‍ ഭട്ട്, ഐക്കള ഹരീഷ് ഷെട്ടി തുടങ്ങിയവര്‍ മുഖ്യ അതിഥികളായിരുന്നു. ദയാസാഗര്‍ ചൗട്ട സ്വാഗതവും കെ. നാരായണ നായക്ക് നന്ദിയും പറഞ്ഞു. നാളെ രാവിലെ 8 മണിക്ക് വിവിധ വൈദിക പരിപാടികള്‍ നടക്കും. രാവിലെ 9.30ന് ഉദ്ഘാടനം ചടങ്ങ് ആരംഭിക്കും.