രണ്ടാമത് ദേശീയ ബോള്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കേരള ടീമിനെ പ്രതിനിധീകരിച്ച് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
ഹരിയാനയിലെ അമ്പാലയില്‍ നടക്കുന്ന രണ്ടാമത് ദേശീയ ബോള്‍ ഹോക്കി ചാമ്പ്യഷിപ്പിലേക്കുള്ള അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളിലെ കേരള സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കുന്ന എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
പെരിയടുക്ക: ഹരിയാനയിലെ അമ്പാലയില്‍ നടക്കുന്ന രണ്ടാമത് ദേശീയ ബോള്‍ ഹോക്കി (ഡെക് ഹോക്കി) ചാമ്പ്യഷിപ്പിലേക്കുള്ള അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളിലെ കേരള സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ച് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ചാമ്പ്യന്‍ഷിപ്പ് ഇന്നലെ ആരംഭിച്ചു. 20ന് സമാപിക്കും. ഹരിയാന അമ്പാലയിലെ എന്‍. സി.സി സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മത്സരം. കോച്ച് ആദര്‍ശ് ദേവദാസിന്റെ പരിശീലനത്തിലാണ് എം.പി. സ്‌കൂളിലെ കുട്ടികള്‍ ദേശീയ മത്സരത്തിനായി തയ്യാറെടുത്തത്. ഇതാദ്യമായാണ് എം.പി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികള്‍ ഒരു ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്. കുട്ടികളെ അധ്യാപകരായ അഹമിദ് ജുബൈര്‍, സഫ്വാന്‍ പാലോത്ത് തുടങ്ങിയവര്‍ അനുഗമിച്ചു. കേരള ടീമിനായി കളിക്കുന്ന കുട്ടികളെ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. എം.എ മുഹമ്മദ് ഷാഫി, വൈസ് ചെയര്‍മാന്‍ ഷഹീന്‍ മുഹമ്മദ് ഷാഫി, മാനേജര്‍ ഷംസുദ്ദീന്‍ പി.എം, പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ജലീല്‍ പി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ജാഫര്‍ സാദിഖ് ഷെറൂള്‍ എന്നിവര്‍ അഭിനന്ദിച്ചു.