TEMPLE FEST | കാഴ്ചവരവില്‍ കൗതുക കാഴ്ചയായി കുതിരപ്പുറത്തേറിയുള്ള 'ശിവജി മഹരാജ്'

By :  Sub Editor
Update: 2025-04-01 11:26 GMT

മധൂര്‍: അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും ഭാഗമായി ഇന്നലെ മധൂര്‍ ക്ഷേത്രത്തിലെത്തിയ കുതിരപ്പുറത്തെ 'ശിവജി മഹരാജ്' കൗതുക കാഴ്ചയായി. ഉളിയത്തടുക്ക ആര്യമറാത്ത സമാജ്, ആര്യമറാത്ത സംഘ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ കാഴ്ചവരവിലെ പ്രധാന ഇനമായിരുന്നു ശിവജി രൂപം. ക്ഷേത്രത്തിലെത്തിയവര്‍ ഇതിനെ കാണാന്‍ ഒത്തുകൂടി. ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച മഹാദ്വാര രാജഗോപുരത്തിന്റെ മുമ്പില്‍ ഏറെനേരം ഭക്തര്‍ക്ക് കൗതുകക്കാഴ്ച ഒരുക്കി കുതിരപ്പുറത്തെ ശിവജി.

ഇന്ന് രാവിലെ കലശാഭിഷേകം, തത്വഹോമം, തത്വകലശാഭിഷേകം, ചണ്ഡികായാഗം. ഒടിയൂര്‍ ഗുരുദേവദത്ത മാതാനന്ദമയിക്ക് പൂര്‍ണകുംഭ വരവേല്‍പ്പ്. ധാര്‍മികസഭ തുടങ്ങിയവ നടന്നു. ഉച്ചയ്ക്ക് രാജന്‍ മുളിയാര്‍ അവതരിപ്പിക്കുന്ന ഒറ്റയാള്‍ രൂപകം-സുയോധനം. മംഗളൂരു സുരേഷ് ജോഗി, നാരായണി ജോഗി എന്നിവര്‍ നയിക്കുന്ന സാക്‌സഫോണ്‍ അവതരണം. വൈകീട്ട് നാലിന് ഉഡുപ്പി കണിയൂര്‍ മഠം വിദ്യാവല്ലഭ തീര്‍ഥ സ്വാമിക്ക് പൂര്‍ണകുംഭ സ്വീകരണം. വൈകീട്ട് ധാര്‍മികസഭയില്‍ വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി സംസ്ഥാന സംയോജക മിനി ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

അഞ്ചിന് ഭദ്രകമണ്ഡലപൂജ, ബ്രഹ്മകലശാധിവാസം, നവകുണ്ഡങ്ങളില്‍ അധിവാസഹോമം, മഹാഗണപതിക്ക് 109 കലശ പ്രതിഷ്ഠ, അധിവാസഹോമം, വൈകീട്ട് ഏഴിന് കോയമ്പത്തൂര്‍ നാട്യനികേതന്‍ നൃത്തനാടകം, 9ന് ചെന്നൈ ശ്വേതാ നാഗേഷ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി, 10ന് പുത്തൂര്‍ നൃത്യാരാധനാ കലാകേന്ദ്രത്തിന്റെ നൃത്തരഞ്ജിനി.

അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനത്തിലും മികവ് തെളിയിക്കുകയാണ് മാതൃസമിതി. അലങ്കാരത്തിനായുള്ള പൂക്കള്‍ ഒരുക്കല്‍, ഭക്ഷണവിതരണം, പ്രസാദ അപ്പം വിതരണത്തിനായി തരംതിരിക്കല്‍, ക്ഷേത്രമുറ്റത്ത് എല്ലാ ദിവസവും നടക്കുന്ന ഭജന, സ്വാമിമാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കല്‍ എന്നിങ്ങനെ സമസ്തമേഖലകളിലും മാതൃസമിതിയുടെ പ്രവര്‍ത്തകരുടെ പങ്കാളിത്തമുണ്ട്.


Similar News