കൃഷിക്കൂട്ടം ഒരുക്കിയ തരിശ് നെല്‍കൃഷിയില്‍ നൂറ് മേനി വിളവ്

By :  Sub Editor
Update: 2025-04-11 10:23 GMT

കാരാട്ട് വയല്‍ കൃഷിക്കൂട്ടം ഒരുക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത നിര്‍വഹിക്കുന്നു

കാഞ്ഞങ്ങാട്: തരിശുഭൂമിയില്‍ കൃഷിക്കൂട്ടം ഒരുക്കിയ നെല്‍കൃഷിയില്‍ നൂറുമേനി വിളവ്. കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കാരാട്ട് വയല്‍ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. 40 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. നെല്‍കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത നിര്‍വ്വഹിച്ചു. കാരാട്ട് വയല്‍ പാടശേഖര സമിതി പ്രസിഡണ്ട് അശോക് ഹെഗ്‌ഡെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാഘവേന്ദ്ര, കെ.എന്‍ സുനിത, സ്മിതാ നന്ദിനി, ആനന്ദ, മുഹമ്മദ് കുഞ്ഞി, എം. അഖില്‍, മുരളീധരന്‍, പി.വി ആര്‍ജിത, കെ. ഗണേശന്‍, കെ. രാധാകൃഷ്ണന്‍, യമുന, ലക്ഷ്മി, പി. കെ വീണ, അനീസ് പ്രസംഗിച്ചു.


Similar News