മുഹിമ്മാത്ത് ഉറൂസ്; മുംബൈ ഫോര്‍ട്ട് സംഗമം നടത്തി

Update: 2025-12-27 10:28 GMT

മുംബൈ-ഫോര്‍ട്ട് ഫൗണ്ടന്‍ കലൈയിക്കര്‍ മസ്ജിദില്‍ സംഘടിപ്പിച്ച താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ആത്മീയ സംഗമം

മുംബൈ: മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ്, മുഹിമ്മാത്ത് സനദ്ദാന സമ്മേളന ഭാഗമായി മുംബൈ-ഫോര്‍ട്ട് ഫൗണ്ടന്‍ കലൈയിക്കര്‍ മസ്ജിദില്‍ താഹിര്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ആത്മീയ സംഗമം നടന്നു. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബദ്ര്‍ മൗലിദ് മജ്‌ലിസിന് ഇബ്രാഹിം സുഹ്രിയും സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് മുഹമ്മദ് ഇസ്മായില്‍ അംജദിയും നേതൃത്വം നല്‍കി. ആലിക്കുഞ്ഞി മദനി, ഹക്കീം അംജദി, ആരിഫ് നിസാമി, ഹാഫിള് അജ്മല്‍, അഷ്‌റഫ് നീര്‍ച്ചാല്‍ സംബന്ധിച്ചു.


Similar News