ബോക്‌സിംഗില്‍ ഗോള്‍ഡ് മെഡല്‍ നേടി ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ മുഹമ്മദ് മെഹറൂസ് ഡല്‍ഹിക്ക്
മുഹമ്മദ് മെഹറൂസിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ യാത്രയയപ്പ്
കാവുഗോളി ചൗക്കി: ബോക്‌സിംഗ് മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ചൗക്കി ബദര്‍ നഗര്‍ സ്വദേശിയും തളങ്കര ഗവ. മുസ്ലിം വെക്കേഷണല്‍ ഹയര്‍ സെകണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മെഹറൂസ് കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക്. ജനതാദള്‍ (എസ്) കാസര്‍കോട് മണ്ഡലം കമ്മിറ്റി അംഗം മാഹിന്‍ കണ്ണൂരിന്റെ മകനാണ്. ജെ.ഡി.എസ് മണ്ഡലം കമ്മിറ്റിയുടെയും വിദ്യാര്‍ത്ഥി ജനതയുടെയും അഭിമുഖ്യത്തില്‍ മെഹറൂസിന് റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്‍കി. ജെ.ഡി.എസ് മണ്ഡലം പ്രസിഡണ്ട് കരീം മയില്‍പാറ, യുവ ജനതാദള്‍ ജില്ലാ പ്രസിഡണ്ട് അസീസ് കുന്നില്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മാഹിന്‍ കണ്ണൂര്‍, സാബിര്‍ ബദര്‍നഗര്‍, സലാം പള്ളത്തില്‍, ശിഹാബ് മയില്‍പാറ, വിദ്യാര്‍ത്ഥി ജനത ലീഡര്‍ ബിലാല്‍ ചൗക്കി, ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.