TEMPLE FEST | മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ മൂടപ്പസേവ 5ന്

By :  Sub Editor
Update: 2025-04-02 10:51 GMT

കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നടക്കുന്ന ബ്രഹ്മകലശോത്സവത്തിന്റെയും മൂടപ്പസേവയുടെയും ഭാഗമായി ഇന്നലെ ചണ്ഡികായാഗം നടന്നു. ധര്‍മ്മശാസ്ത, ദുര്‍ഗ, സുബ്രഹ്മണ്യ, വീരഭദ്ര സന്നിധിയിലായിരുന്നു കലശാഭിഷേകവും തത്ത്വഹോമവും തത്ത്വകലാശാഭിഷേകവും ചണ്ഡികായാഗവും നടന്നത്. ക്ഷേത്രോത്സവത്തിന്റെ ആറുനാളുകള്‍ പിന്നിട്ടപ്പോഴും ജനത്തിരക്കേറി വരികയാണ്. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ധാര്‍മ്മിക, സാംസ്‌കാരിക പരിപാടികളിലും നിറഞ്ഞ സദസാണ്. ഉത്സവത്തിന്റെ പ്രധാന ചടങ്ങ് മൂടപ്പസേവയാണ്. മൂടപ്പസേവയുടെ അരിമുഹൂര്‍ത്തം കുറിക്കുക വെള്ളിയാഴ്ച പുലര്‍ച്ചെ 5മണിക്കാണ്. ശനിയാഴ്ചയായിരിക്കും ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള തുടക്കം. രാത്രി 11ന് ഗണപതിദേവന് മഹാ മൂടപ്പസമര്‍പ്പണം നടത്തുന്നതിന് പതിനായിരങ്ങള്‍ സാക്ഷ്യം വഹിക്കും.

 ബ്രഹ്മകലശോത്സവ അഭിഷേകം പ്രാരംഭം, ബ്രഹ്മകുംഭാഭിഷേകം, മഹാ മൂടപ്പസേവയുടെ പ്രാര്‍ത്ഥന, ധ്വജാരോഹണം, 128 നാളികേര അഷ്ടദ്രവ്യ മഹാഗണപതി യാഗം, മഹാപൂജ, വിവിക്താനന്ദ സരസ്വതി സ്വാമികള്‍ക്ക് പൂര്‍ണകുംഭ വരവേല്‍പ്പ്, ധാര്‍മ്മികസഭ എന്നിവ നടന്നു.  ബംഗളൂരു ശാംഭവി പ്രാണേഷിന്റെ ഹരികഥാ സത്സംഗം, മണിപ്പാല്‍ ഉഷാ ഹെബ്ബാര്‍ ദാസഗാനാമൃതം, മംഗളൂരു ശ്രേയാ മെലഡീസ് ഭക്തിഗാന രസമഞ്ജരി എന്നിവ നടക്കും. വൈകിട്ട് 4മണിക്ക് സത് സ്വരൂപാനന്ദ സരസ്വതി സ്വാമികള്‍ക്ക് പൂര്‍ണകുംഭ സ്വീകരണം. 4.30ന് ധാര്‍മ്മികസഭ നടക്കും. 7.30ന് സാംസ്‌കാരിക പരിപാടികള്‍ തുടങ്ങും. നന്ദീശന്‍ സംഘം അവതരിപ്പിക്കുന്ന വാദ്യസംഗമം, മംഗളൂരു നാട്യനികേതന കൊല്യ അവതരിപ്പിക്കുന്ന ഭരതനാട്യം. വേദി മൂന്നില്‍ വൈകിട്ട് 6.30 മുതല്‍ ജ്ഞാനശക്തി സുബ്രഹ്മണ്യസ്വാമി കൃപാപോഷിത യക്ഷഗാന സംഘത്തിന്റെ യക്ഷഗാന ബയലാട്ടം നടക്കും.



 


Similar News