SCHOOL | എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാഗസിന്‍ പ്രകാശനം
By : Sub Editor
Update: 2025-03-27 11:57 GMT
എം.പി സ്‌കൂള്‍ മാഗസിന്‍ 'അല്‍ഫാസ്' കാസര്‍കോട് ഗവ. കോളേജിലെ ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫ. മീനാ ശങ്കര്‍ പ്രകാശനം ചെയ്യുന്നു
കാസര്‍കോട്: എം.പി സ്‌കൂള്‍ മാഗസിന്‍ 'അല്‍ഫാസ്' എം.പി ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ കാസര്‍കോട് ഗവ. കോളേജിലെ ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫ. മീനാ ശങ്കര്‍ പ്രകാശനം ചെയ്തു. സജിന പ്രാര്‍ത്ഥന നടത്തി. ആയിഷ നൈല അഷ്റഫ് സ്വാഗതം പറഞ്ഞു. സ്‌കൂളിലെ ഫാക്കല്‍റ്റി അംഗം വിജിത മുഖ്യാതിഥി പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ജലീല്‍ പി. മാസികയെ കുറിച്ച് വിവരിച്ചു. മാസികയുടെ സോഫ്റ്റ് ലോഞ്ച് മാനേജര്‍ പി.എം. ഷംസുദ്ദീന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ലീഡര്‍ മറിയം സാദിഖ് ഷെറുള്‍ നന്ദി പറഞ്ഞു.