ഡയാലൈഫ് ആസ്പത്രിയില്‍ മെഗാ യൂറോളജി, കാന്‍സര്‍ ക്യാമ്പും നവീകരിച്ച ഒ.പി സെക്ഷന്‍ ഉദ്ഘാടനവും

By :  Sub Editor
Update: 2025-04-08 10:12 GMT

ഡയാലൈഫ് ഡയബറ്റിസ് ആന്റ് കിഡ്‌നി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ നവീകരിച്ച ഒ.പി. സെക്ഷന്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ഡയാലൈഫ് ഡയബറ്റിസ് ആന്റ് കിഡ്‌നി സൂപ്പര്‍ സ്‌പെഷ്യലിറ്റി ആസ്പത്രിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ഈമാസം 24ന് നടക്കും. ഇതിന് മുന്നോടിയായി നവീകരിച്ച ഒ.പി സെക്ഷന്റെ ഉദ്ഘാടനം കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. മെഗാ യൂറോളജി, കാന്‍സര്‍ ക്യാമ്പും സംഘടിപ്പിച്ചു. യൂറോളജി ക്യാമ്പില്‍ ഡോ. മൊയ്ദീന്‍ നഫ്‌സീര്‍, ഡോ. അഭിജിത് ഷെട്ടി, ഡോ. ശ്രേയസ് മൈക്കള്‍ തുടങ്ങിയവര്‍ കിഡ്‌നി സ്റ്റോണ്‍, പ്രൊസ്റ്റേറ്റ് ഗ്രന്ഥി രോഗങ്ങള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ പരിശോധനക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കോര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും ബോധവല്‍കരണ ക്ലാസും നടന്നു. ഡോ. ഹര്‍ഷ ഗംഗാധരന്‍ നേതൃത്വം നല്‍കി. ഡയാലൈഫ് ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടറും പ്രശസ്ത ഡയബറ്റോളജിസ്റ്റുമായ ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കി.


Similar News