ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

By :  Sub Editor
Update: 2025-04-23 11:01 GMT

ഉദുമ കുന്നില്‍ മഖാം ഉറൂസ് ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഉദുമ: ഉദുമ കുന്നില്‍ മുഹ്‌യുദ്ദീന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുല്‍ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷംതോറും കഴിച്ചു വരാറുള്ള ഉറൂസ് നേര്‍ച്ച തുടങ്ങി. 27 വരെ നടക്കും. പതാക ഉയര്‍ത്തലിന് ശേഷം ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഉറൂസ് ഉദ്ഘാടനം ചെയ്തു. കുന്നില്‍ മുഹ് യുദ്ദീന്‍ പള്ളി കമ്മിറ്റി പ്രസിഡണ്ട് കെ.എ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം കുന്നില്‍ സ്വാഗതം പറഞ്ഞു. കുന്നില്‍ പള്ളി ഇമാം കലന്തര്‍ സഖാഫി, ത്വയ്യിബ് അലി ഫൈസി പ്രസംഗിച്ചു. രാത്രി ഏഴ് മണിക്ക് അലി അക്ബര്‍ ബാഖവി മതപ്രഭാഷണം നടത്തി. കുന്നില്‍ പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് ശരീഫ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. 24ന് രാത്രി ഏഴ് മണിക്ക് മദനീയം ആത്മീയ മജ്‌ലിസിന് അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കും. ഉറൂസ് കമ്മിറ്റി കോഡിനേറ്റര്‍ കെ.വി അഷ്‌റഫ്, എം. അബ്ദുല്‍ റഹ്മാന്‍ പ്രസംഗിക്കും. 25ന് രാത്രി ഏഴ് മണിക്ക് കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്ക മതപ്രഭാഷണം നടത്തും. യു.എം ഹസൈനാര്‍ ഹാജി സ്വാഗതം പറയും. 26ന് രാത്രി ഏഴ് മണിക്ക് മതപ്രഭാഷണം. ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്യും. സൈനുല്‍ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറയും. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. 27ന് ഉച്ചക്ക് രണ്ട് മണിക്ക് മൗലീദ് പാരായണത്തിന് സയ്യിദ് അബ്ദുല്‍ ഖാദിരി പൂക്കുഞ്ഞി കോയ തങ്ങള്‍ ലക്ഷദ്വീപ് നേതൃത്വം നല്‍കും. അഞ്ച് മണിക്ക് അന്നദാനവിതരണത്തോടെ ഉറൂസ് സമാപിക്കും.


Similar News