മദ്രസ പഠന വര്‍ഷാരംഭം; ജില്ലാതല ഉദ്ഘാടനം നടത്തി

By :  Sub Editor
Update: 2025-04-08 09:59 GMT

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാതല മദ്രസ പഠനാരംഭം സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മദ്രസകള്‍ തോറും നടത്തുന്ന മിഹ്‌റജാനുല്‍ ബിദായ മദ്രസ അധ്യയന വര്‍ഷ പഠനാരംഭത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം തളങ്കര റെയ്ഞ്ചിലെ വെസ്റ്റ് ഹില്‍ ഹയാത്തുദ്ദീന്‍ മദ്രസയില്‍ നടന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് തങ്ങള്‍ മദനി ഉദ്ഘാടനവും ആദ്യാക്ഷരം ചൊല്ലിക്കൊടുക്കലും നിര്‍വഹിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. ഹാഷിം ദാരിമി ദേലംപാടി പ്രമേയ പ്രഭാഷണം നടത്തി. അബ്ദുറഊഫ് അഹ്‌സനി പ്രാര്‍ത്ഥന നടത്തി. നവാഗതര്‍ക്കുള്ള സമ്മാനം ഹസൈനാര്‍ ഹാജി തളങ്കര, വെല്‍ക്കം മുഹമ്മദ് ഹാജി, അബ്ദുല്‍ സത്താര്‍ അഞ്ചില്ലം, ഹബീബ് ഹാജി, മജീദ് തായല്‍ എന്നിവര്‍ നല്‍കി. റഷീദ് ബളിഞ്ചം, മൊയ്തു മൗലവി ചെര്‍ക്കള, മുഹമ്മദ് ഫൈസി കജ, ഹനീഫ് അസ്‌നവി ഉളിയത്തടുക്ക, ഹനീഫ് ദാരിമി ബെജ്ജ, ഷംസുദ്ദീന്‍ തായല്‍, അബ്ദുല്‍ ഹമീദ് ഫൈസി, അബൂബക്കര്‍ സിയാദ്, അഷ്‌റഫ് അസ്‌നവി, യൂസഫ് പുലിക്കുന്ന്, ഷാഫി സഅദി, ഇഖ്ബാല്‍ ഹാമിദി, ഹനീഫ് പള്ളിക്കാല്‍, അബ്ദുല്ല ഹാജി പടിഞ്ഞാര്‍, അര്‍ഷദ് ഹുദവി ബാങ്കോട്, കെ. ഉസ്മാന്‍ മൗലവി, സിറാജുദ്ദീന്‍ ഖാസിലൈന്‍ എന്നിവര്‍ പ്രസംഗിച്ചു.


Similar News