മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര വാര്‍ഷികോത്സവം നാളെ തുടങ്ങും
കാസര്‍കോട്: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര വാര്‍ഷികോത്സവം നാളെ രാവിലെ ധ്വജാരോഹണത്തോട് കൂടി ആരംഭിക്കും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉത്സവം 17ന് സമാപിക്കും. നാളെ രാവിലെ 6.30ന് വേദപാരായണ പ്രാരംഭം, 9 മണിക്ക് ധ്വജാരോഹണം, 10ന് സഹസ്രകുംഭാഭിഷേകം, ഉച്ചയ്ക്ക് 12 മണിക്ക് തുലാഭാരസേവ എന്നിവ നടക്കും. 12.30ന് മഹാപൂജ തുടര്‍ന്ന് പ്രസാദവിതരണം. വൈകിട്ട് 5ന് തായമ്പക, ദീപാരാധന. രാത്രി 8 മണിക്ക് ഉത്സവബലി.
14ന് രാവിലെ 5 മണിക്ക് ദീപോത്സവം വിഷുക്കണിയുടെ വിശേഷബലി, രാജാങ്കണ പ്രസാദം. 7.30 മുതല്‍ പഞ്ചവാദ്യം. ഉച്ചയ്ക്ക് 12ന് തുലാഭാരസേവ. 12.30ന് മഹാപൂജ തുടര്‍ന്ന് പ്രസാദവിതരണം. വൈകിട്ട് 5 മണിക്ക് തായമ്പക, ദീപാരാധന, രാത്രി 8 മണിക്ക് ഉത്സവബലി.
15ന് രാവിലെ 5ന് ദീപോത്സവം, ഉത്സവബലി. ഉച്ചയ്ക്ക് 12ന് തുലാഭാരസേവ, 12.30ന് മഹാപൂജ, പ്രസാദവിതരണം. വൈകിട്ട് 5 മണിക്ക് തായമ്പക, ദീപാരാധന, രാത്രി 8 മണിക്ക് നടുദീപോത്സവം, ഉത്സവബലി, സേവാചുറ്റ്.
16ന് രാവിലെ 5 മണിക്ക്, ഉത്സവബലി, ദീപോത്സവം, ദര്‍ശനബലി. ഉച്ചയ്ക്ക് 12ന് തുലാഭാരസേവ, 12.30ന് മഹാപൂജ, പ്രസാദവിതരണം. വൈകിട്ട് 5 മണിക്ക് തായമ്പക, ദീപാരാധന, രാത്രി 7ന് ഉത്സവബലി, ഉളിയത്തടുക്കയിലെ മൂലസ്ഥാനത്തേക്ക് ഘോഷയാത്ര, താലീം പ്രദര്‍ശനം. 8.30ന് ഉളിയത്തടുക്ക മൂലസ്ഥാനത്ത് കട്ടപൂജ, 10 മണിക്ക് മധൂര്‍ വെടിത്തറയില്‍ ദേവനെ എഴുന്നള്ളിച്ച് പൂജ, ആചാര കരിമരുന്ന് പ്രയോഗം. 12.30ന് ശയനം, കവാടബന്ധനം.
17ന് രാവിലെ 7ന് കവാടോദ്ഘാടനം, ഉച്ചയ്ക്ക് 12ന് തുലാഭാരസേവ, 12.30ന് മഹാപൂജ, പ്രസാദവിതരണം. വൈകിട്ട് 5 മണിക്ക് തായമ്പക, ദീപാരാധന, രാത്രി 8 മണിക്ക് ഉത്സവബലി, 10 മണിക്ക് ക്ഷേത്രക്കുളത്തില്‍ ശ്രീദേവന്റെ അവഭൃതസ്‌നാനം, ബട്ടലുകാണിക്ക, രാജാങ്കണ പ്രസാദം. തുടര്‍ന്ന് ധ്വജാവരോഹണത്തോട് കൂടി ഉത്സവത്തിന് സമാപനം കുറിക്കും.