MUNICIPALITY | കാസര്‍കോട് നഗരസഭ ഇനി 'മാലിന്യമുക്ത നഗരസഭ'
ചെയര്‍മാന്‍ അബ്ബാസ് ബീഗം കാസര്‍കോട് നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നു
കാസര്‍കോട്: 'മാലിന്യ മുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായി മാസങ്ങളോളം നീണ്ടുനിന്ന മാലിന്യ നിര്‍മാര്‍ജ്ജന, ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഫലമായി കാസര്‍കോട് നഗരസഭ 'മാലിന്യമുക്ത നഗരസഭ'യെന്ന അഭിമാന നേട്ടം നേടി. ഭരണസമിതിയുടെ നേതൃത്വത്തില്‍ നഗരസഭാ ഉദ്യോഗസ്ഥരും ശുചിത്വ തൊഴിലാളികളും ഹരിതകര്‍മ്മസേനാംഗങ്ങളും സംയുക്തമായി ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് നഗരസഭയെ അഭിമാന നേട്ടത്തിലെത്തിച്ചത്.
കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, രജനി കെ., കൗണ്‍സിലര്‍ ലളിത, നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി, എച്ച്.ഐ. നിസ്സാം, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്, ഹരിത കേരളം മിഷന്‍ ബ്ലോക്ക് റിസോര്‍സ് പേഴ്‌സണ്‍ എ. നീലാംബരന്‍ പ്രസംഗിച്ചു. സി.സി.എം മധുസൂധനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് സി.കെ.വി ലഹരി ബോധവല്‍ക്കരണ ക്ലാസെടുത്തു. ഹരിത അവാര്‍ഡ് കരസ്ഥമാക്കിയ നഗരസഭയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.