JCI | പക്ഷികള്‍ക്കായി തണ്ണീര്‍ക്കുടം ഒരുക്കി ജെ.സി.ഐ. വിദ്യാനഗര്‍

By :  Sub Editor
Update: 2025-03-28 08:55 GMT

ജെ.സി.ഐ. വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ പക്ഷികള്‍ക്കായുള്ള തണ്ണീര്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം പ്രൊഫ വി. ഗോപിനാഥന്‍ നിര്‍വഹിക്കുന്നു

വിദ്യാനഗര്‍: ജെ.സി.ഐ. വിദ്യാനഗറിന്റെ ആഭിമുഖ്യത്തില്‍ ലോക ജല ദിനത്തോടനുബന്ധിച്ച് പക്ഷികള്‍ക്കായുള്ള തണ്ണീര്‍ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകനും കൊളജിയേറ്റ് എജുക്കേഷന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫ വി. ഗോപിനാഥന്‍ നിര്‍വഹിച്ചു.

ജെ.സി.ഐ. വിദ്യാനഗര്‍ പ്രസിഡണ്ട് റാഷിദ് കെ.എച്ച് അധ്യക്ഷ്യത വഹിച്ചു.

ഇല്യാസ് എ.എ, സക്കീന ബാനു, മുസ്തഫ കറാമ, രാകേഷ് നോബിള്‍, ഭവീഷ്, രാജേഷ് സി.ബി, സിദ്ധാര്‍ത്ഥ് എന്‍., റുവേഗ പി.കെ. പ്രസംഗിച്ചു.

സെക്രട്ടറി അനീഷ് ആര്‍. സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ ശ്രീമ പി. നന്ദിയും പറഞ്ഞു.


Similar News