ഹജ്ജ്: പരിശുദ്ധ പദവി നേടാന്‍ ഹൃദയത്തെ പാകപ്പെടുത്തിയെടുക്കണം- ജിഫ്രി തങ്ങള്‍

By :  Sub Editor
Update: 2025-04-24 10:04 GMT

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ ഹജ്ജ് യാത്രയയപ്പ് സമ്മേളനം ഖാസിയും സമസ്ത പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹജ്ജ് വഴിയുള്ള പരിശുദ്ധ പദവി നേടാനുതകും വിധം ഹൃദയത്തെ പാകപ്പെടുത്തിയെടുക്കാന്‍ ഹജ്ജാജികള്‍ക്കാകണമെന്നും ഹജ്ജിലെ കര്‍മ്മങ്ങള്‍ക്കും അത് നിര്‍വ്വഹിക്കപ്പെടുന്ന സ്ഥലങ്ങള്‍ക്കും ദീന്‍ കല്‍പ്പിച്ചിട്ടുള്ള പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഹജ്ജാജിമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡണ്ടുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ ഹജ്ജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ വെള്ളിക്കോത്ത്, എം.കെ അബൂബക്കര്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, കെ.ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, കെ.കെ അബ്ദുറഹ്‌മാന്‍ പാണത്തൂര്‍, താജുദ്ദീന്‍ കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, മൊയ്തു മൗലവി പുഞ്ചാവി, എ. ഹമീദ് ഹാജി സംബന്ധിച്ചു.


Similar News