സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

By :  Sub Editor
Update: 2025-04-18 11:22 GMT

സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടത്തിന്റെ പ്രചരണ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ബാറ്റ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

കാസര്‍കോട്: സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടത്തിന്റെ പ്രചരണ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ബാറ്റ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് ഹിദായത്ത് നഗര്‍ ലോര്‍ഡ്സ് ഫ്ളഡ് ലൈറ്റ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 124 ജീവനക്കാര്‍ മത്സരത്തിന്റെ ഭാഗമായി. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസുദനന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.


Similar News