JCI | ദിവാകര റൈക്ക് പുരസ്‌കാരം സമ്മാനിച്ചു

By :  Sub Editor
Update: 2025-04-01 09:52 GMT

ദിവാകര റൈക്ക് കാസര്‍കോട് ജെ.സി.ഐ.യുടെ സല്യൂട്ട് സൈലന്റ് സ്റ്റാര്‍ പുരസ്‌കാരം ജി.വി. മിഥുന്‍ സമ്മാനിക്കുന്നു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ സല്യൂട്ട് സൈലന്റ് സ്റ്റാര്‍ പുരസ്‌കാരം 35 വര്‍ഷത്തിലധികമായി ഗ്യാസ് ഡെലിവെറി സേവനം നടത്തിവരുന്ന കാസര്‍കോട് മാരുതി ഗ്യാസ് ഏജന്‍സീസ് ജീവനക്കാരന്‍ ദിവാകര റൈക്ക് സമ്മാനിച്ചു. വ്യത്യസ്ത മേഖലകളില്‍ നിശബ്ദ സേവനം നടത്തി വരുന്നവര്‍ക്ക് ജെ.സി. ഐ നല്‍കുന്ന പുരസ്‌കാരമാണ് സല്യൂട്ട് ദ സൈലന്റ് സ്റ്റാര്‍. മാരുതി ഗ്യാസ് ഏജന്‍സീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജെ. സി.ഐ കാസര്‍കോട് പ്രസിഡണ്ട് ജി.വി മിഥുന്‍ പുരസ്‌കാരം സമ്മാനിച്ചു. ജെ.സി.ഐ സോണ്‍ ഓഫീസര്‍ സി.കെ അജിത്ത്കുമാര്‍, മുന്‍ പ്രസിഡണ്ടുമാരായ കെ. നാഗേഷ്, കെ.എം മൊയിനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ജെ.സി.ഐ കാസര്‍കോട് വൈസ് പ്രസിഡണ്ട് എ.എം ശിഹാബുദ്ദീന്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് മഖ്‌സൂസ് നന്ദിയും പറഞ്ഞു.


Similar News