ഷിയാഫിന്റെ ഓര്‍മ്മക്കായി വാട്ടര്‍ കൂളര്‍ സമ്മാനിച്ചു

By :  Sub Editor
Update: 2025-04-24 08:09 GMT

ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി. ഷിയാഫ് ചെമ്മനാടിന്റെ ഓര്‍മ്മക്കായി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് വാട്ടര്‍ കൂളര്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കുന്നു

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി പരേതനായ ഷിയാഫിന്റെ നാമധേയത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് വാട്ടര്‍ കൂളര്‍ സമ്മാനിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍കോട് തഹസില്‍ദാര്‍ അജില്‍ ലാലിന് കൈമാറി. കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓഡിനേറ്റര്‍ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. ഫായിസ് തളങ്കര, മനാഫ് ചെമ്മനാട്, അബ്ദുറഹ്‌മാന്‍ ചെമ്മനാട്, ഹനീഫ കൊടിയമ്മ, ഷിയാഫിന്റെ സഹോദരന്‍ ശഹബാസ് മഹമൂദ്, അബ്ബാസ് ചെമ്മനാട്, ഹുസൈന്‍ പാറക്കട്ട, ഷാഫി പുത്തൂര്‍, റസാഖ് ഹാജി ബെദിര, കാസിം ചാല, ഫൈസല്‍ ബെദിര, ഖാദര്‍ ചെങ്കള, ബഷീര്‍, കുമാര്‍, ശശിധരന്‍, നിവിന്‍, പ്രീതി പി. തമ്പി, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.


Similar News