കുവൈത്ത് കെ.എം.സി.സി നഹ്ദ പ്രവര്‍ത്തക സംഗമവും സമ്മാനദാനവും നടത്തി

By :  Sub Editor
Update: 2025-08-25 10:53 GMT

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നഹ്ദ പ്രവര്‍ത്തക സംഗമവും റമദാന്‍ ക്വിസ് സീസണ്‍-5 വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ ഹക്കീം ഹസ്ഹനി ഖിറാഅത്ത് നടത്തി. മണ്ഡലം പ്രസിഡണ്ട് അസീസ് തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസര്‍ അല്‍ മശൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബദര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അബ്ദുല്‍ ഖാദര്‍ സമ്മാനം വിതരണം ചെയ്തു. സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ശാഹുല്‍ ബേപ്പൂര്‍, ട്രഷറര്‍ ഹാരിസ് വെള്ളിയോത്ത്, ജില്ലാ ഭാരവാഹികളായ പ്രസിഡണ്ട് റസാഖ് അയ്യൂര്‍, ഫാറൂഖ് തെക്കേക്കാട്, അബ്ദുല്ല കടവത്ത്, ഖാലിദ് പള്ളിക്കര, വനിതാ വിംഗ് വൈസ് പ്രസിഡണ്ട് സാജിദ ഖാലിദ്, ഗഫൂര്‍ അത്തോളി, ഇസ്മായില്‍ വെള്ളിയോത്ത് സംസാരിച്ചു. ഉസ്മാന്‍ അബ്ദുല്ല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് പള്ളിക്കാല്‍ സ്വാഗതവും ആഷിഫ് മാമു നന്ദിയും പറഞ്ഞു.

Similar News