കണ്ണൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നു

വില നിര്‍ണയ നടപടികള്‍ നടക്കുകയാണെന്ന് സഭയില്‍ മന്ത്രി;

By :  Sub Editor
Update: 2025-03-20 09:19 GMT

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിര്‍ണയ നടപടികള്‍ നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. രേഖകള്‍ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിര്‍ണയിക്കും. നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം യോഗം ചേരും. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിജ്ഞാപനം ചെയ്ത ഭൂമിയില്‍ റവന്യൂ റിക്കവറി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 200 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തില്‍ ചെയ്യുമെന്നും റവന്യു മന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവള റണ്‍വെ വികസനം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം അനിശ്ചിതത്വത്തിലാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നല്‍കേണ്ട ആയിരം കോടിയോളം രൂപ കണ്ടെത്തുക നിലവില്‍ പ്രയാസമെന്നായിരുന്നു ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ കൂടുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടക്കുമോയെന്ന സംശയം ഉയര്‍ന്നു വന്നിരുന്നു.

Similar News