ഉദിനൂര്‍: ഹൈസ്‌കൂള്‍ വിഭാഗം നൃത്തവേദിയില്‍ താരമായി തച്ചങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളി ലെ എം. വൈഗ. കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം മത്സരങ്ങളിലാണ് വൈഗ നേട്ടം കൊയ്തത്.
മോഹിനിയാട്ടത്തില്‍ അപ്പീലിലൂടെയാണ് ജില്ല കലോല്‍സവത്തിനെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈഗ സംസ്ഥാന തല മത്സരത്തിലും പങ്കെടുക്കു ന്നുണ്ട്.