ഉദിനൂരിന്റെ ഉയിരുത്സവം കാലം മാറി; ശാസ്ത്രീയ നൃത്തരൂപങ്ങളിലും മാറ്റങ്ങള്‍ പ്രകടം

By :  Sub Editor
Update: 2024-11-30 09:24 GMT

ഉദിനൂര്‍: ശാസ്ത്രീയ നൃത്തരൂപങ്ങള്‍ പഠിക്കണമെങ്കില്‍ ഗുരുക്കന്മാര്‍ക്കൊപ്പം മാസങ്ങളും വര്‍ഷങ്ങളും നീളുന്ന ക്ഷമാപൂര്‍വമായ അഭ്യസനം വേണ്ടിവരുന്ന കാലമെല്ലാം മാറി. മിക്കവരും കലോത്സവ ആവശ്യത്തിനായി ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം ഗുരുക്കന്മാരുടെ അടുത്തുപോയി പഠിച്ചാണ് ഇപ്പോള്‍ വേദിയിലെത്തുന്നത്. അതോടൊപ്പം പ്രശസ്തരുടെ യുട്യൂബ് വീഡിയോകള്‍ കണ്ട് മനസ്സിലാക്കി അതിനനുസരിച്ച് അവതരണങ്ങളില്‍ പുതുമ കൊണ്ടുവരുന്നവരുമുണ്ട്. പദങ്ങളിലും അവതരണങ്ങളിലുമെല്ലാം അതിനനുസരിച്ച മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് വിധികര്‍ത്താക്കള്‍ പറയുന്നു. പാരമ്പര്യശൈലികളില്‍ ഊന്നിനില്‍ക്കുമ്പോഴും പലരുടെയും ചലനങ്ങള്‍ സ്വയമറിയാതെ ദ്രുതമായിപ്പോകുന്നുണ്ട്. ലാസ്യവും ശൃംഗാരവും കരുണവും ലജ്ജയുമൊക്കെ തന്മയീഭാവത്തോടെ അവതരിപ്പിക്കാന്‍ പുതിയ കുട്ടികളില്‍ പലര്‍ക്കും കഴിയുന്നില്ല. നൃത്തത്തിന്റെ പരമ്പരാഗത ശൈലിയില്‍ കണ്ണുകളുടെയും അധരങ്ങളുടെയും ചലനത്തിലൂടെ ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ മിക്കവരും ശ്രമിക്കുന്നുണ്ടെങ്കിലും അതില്‍ ചെറിയൊരു കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്.

Similar News