അറബിക് സംഭാഷണത്തില്‍ ഷഹലയും അംനയും

By :  Sub Editor
Update: 2024-11-29 10:41 GMT

കാസര്‍കോട്: ജില്ലാ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം അറബിക് സംഭാഷണത്തില്‍ മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കദീജത്ത് ഷഹല, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അംന ഫാത്തിമ എന്നിവര്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സംസ്ഥാന കലോത്സവത്തിന് അര്‍ഹത നേടി. ജില്ലാ കലോത്സവത്തില്‍ നേട്ടം ഉണ്ടാക്കിയ വിദ്യാര്‍ത്ഥികളെ മൊഗ്രാല്‍ സ്‌കൂള്‍ പി.ടി.എ, എസ്.എം.സി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

Similar News