ഉപന്യാസത്തില്‍ അരുന്ധതി

By :  Sub Editor
Update: 2024-11-28 10:29 GMT

ഉദിനൂര്‍: ഹയര്‍ സെക്കണ്ടറി വിഭാഗം മലയാളം ഉപന്യാസരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.വി അരുന്ധതി. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും എന്നതായിരുന്നു വിഷയം. നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ നന്മകളും ദുരുപയോഗം ചെയ്താലുണ്ടാവുന്ന അപകടങ്ങളെയും അരുന്ധതി വരച്ചുക്കാട്ടി. സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളും ആശങ്കകളുമൊക്കെ അരുന്ധതി ഉപന്യാസത്തില്‍ കുറിച്ചിട്ടു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

റിട്ട. എ.ഇ.ഒ രാമകൃഷ്ണന്റെയും കൃഷി വകുപ്പിലെ മഞ്ചേശ്വരം ബ്ലോക്ക് അസി. ഡയറക്ടര്‍ അര്‍ജിതയുടെയും മകളാണ്.

Similar News