ഉദിനൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയ മത്സരങ്ങള്‍ക്ക് മികച്ച പങ്കാളിത്തം ഉറപ്പിച്ചു. ഗോത്ര നൃത്ത ഇനങ്ങളായ മംഗലം കളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ മത്സരങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മത്സരങ്ങള്‍ക്കെല്ലാം ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ടീമുകളുണ്ട്. കാസര്‍കോടിന്റ് തനത് കലാരൂപമായ മംഗലംകളിക്ക് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 7 ഉപജില്ലകളില്‍ നിന്നും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 6 ഉപജില്ലകളില്‍ നിന്നും ടീമുകളുണ്ട്. പണിയനൃത്തത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാലും ഹയര്‍ സെക്കണ്ടരിയില്‍ രണ്ടും ടീമുകളുണ്ടാകും.