ഉദിനൂര്‍: ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി കലോത്സവനഗരിയില്‍ സ്ഥാപിച്ച സെല്‍ഫി പോയിന്റ് ശ്രദ്ധയാകര്‍ഷിക്കുന്നു. ചട്ടി, ചൂടി, തടുപ്പ, മുള, നൂല്‍, പനയോല, കാര്‍ഡ്‌ബോര്‍ഡ് കുഴല്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമുപയോഗിച്ചാണ് സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളും പാഠപുസ്തക സമിതി അംഗങ്ങളുമായ പ്രമോദ് അടുത്തിലയും പ്രകാശന്‍ പടോളിയുമാണ് ചുരുങ്ങിയ സമയം കൊണ്ട് സെല്‍ഫി പോയിന്റ് ഒരുക്കിയത്. കലോത്സവനഗരിയില്‍ എത്തിയ മിക്കവരും ഇവിടെ നിന്ന് സെല്‍ഫി എടുത്താണ് മടങ്ങുന്നത്.