ഉദിനൂര്‍: സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ സ്വാഗതഗാനം ആലപിച്ചത് 27 അധ്യാപകര്‍. ഉദിനൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകന്‍ ഷാജു ബാലകൃഷ്ണന്‍ രചിച്ച ഉദിനൂരിനൊരു തിലകച്ചാര്‍ത്തായി എന്നുള്ള ഗാനം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് പിലാത്തറ മേരി മാതാ സ്‌കൂളിലെ സംഗീതാധ്യാപകനായ സഞ്ജയ് ബാബു പിലിക്കോടാണ്.
ചെറുവത്തൂരിലെ വിനോദ് സാരംഗാണ് ഓര്‍ക്കസ്‌ട്രേഷന്‍. ഉദിനൂര്‍ സ്‌കൂളിലെയും സമീപ സ്‌കൂളുകളിലെയും ഒന്‍പത് അധ്യാപകരും 18 അധ്യാപികമാരുമാണ് ഗായക സംഘത്തിലുണ്ടായത്.