കൂടിയ ഭൂരിപക്ഷം നൈമുന്നിസക്ക്; കൂടുതല്‍ വോട്ട് കെ.എം ഹനീഫിന്

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ കൂടിയ ഭൂരിപക്ഷം ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച മുസ്ലിംലീഗിലെ നൈമുന്നിസക്ക്-764. നൈമുന്നിസ 791ഉം, സ്വതന്ത്ര ഇന്ദിര 27ഉം വോട്ടുകള്‍ നേടി. കാസര്‍കോട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കിയത് തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച കെ.എം ഹനീഫാണ്. അദ്ദേഹം 825 വോട്ടുകള്‍ നേടിയപ്പോള്‍ ഇടത് സ്വതന്ത്രന്‍ അബ്ദുല്‍ ഹമീദിന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷം-733.

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം വിദ്യാനഗര്‍ സൗത്തില്‍ നിന്ന് വിജയിച്ച ആയിഷ അഷ്‌റഫിനാണ്-49. തളങ്കര കെ.കെ. പുറം വാര്‍ഡില്‍ മുസ്ലിം ലീഗിലെ അമീര്‍ പള്ളിയാന്‍ വിജയിച്ചത് 84 വോട്ടുകള്‍ക്കാണ്. അമീര്‍ 390 വോട്ട് നേടിയപ്പോള്‍ സ്വതന്ത്രന്‍ എം. ഹസൈന്‍ 306 വോട്ട് നേടി സാന്നിധ്യം അറിയിച്ചു.

Update: 2025-12-13 08:13 GMT

Linked news