ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് മുന്നേറ്റം
കാഞ്ഞങ്ങാട്:കോൺഗ്രസ് പുറത്താക്കിയ ഡിസിസി വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കൽ വെല്ലുവിളി ഉയർത്തിയിരുന്ന ഈസ്റ്റ് എളേരിയിൽ കോൺഗ്രസ് വൻമുന്നേറ്റത്തോടെ ഭരണത്തിലേക്ക്.ആകെയുള്ള 18 സീറ്റിൽ 11 സീറ്റുകളിലും കോൺസ് ജയിച്ചു. ഇവിടെ നാല് കോൺഗ്രസ് റബലുകളും ജയിച്ചിട്ടുണ്ട്. ജയിംസ് പന്തമാക്കലിന്റെ വാർഡിൽ നിലവിലുള്ള പഞ്ചായത്ത് പ്രസിഡണ്ട്കോൺഗ്രസിലെ അഡ്വ. ജോസഫ് മുത്തോലി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു
Update: 2025-12-13 06:46 GMT