മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫിന് തന്നെ;... ... തദ്ദേശ തിരഞ്ഞെടുപ്പ്: തത്സമയ ഫലം അറിയാം

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫിന് തന്നെ; എസ്.ഡി.പി.ഐയും ഐ.എന്‍.എല്ലും സീറ്റുകള്‍ പിടിച്ചു

കാസര്‍കോട്: കാലങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തന്നെ നിലനിര്‍ത്തി. ഇവിടെ എസ്.ഡി.പി.ഐയും ഐ.എന്‍.എല്ലും സീറ്റുകള്‍ പിടിച്ചെടുത്തു. നേരത്തെ ബി.ജെ.പി വിജയിച്ച രണ്ട് വാര്‍ഡുകള്‍ മുസ്ലിംലീഗ് പിടിച്ചെടുക്കുകയും ഉണ്ടായി. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 9 സീറ്റുകളാണ് ലഭിച്ചത്. 8 മുസ്ലിംലീഗിനും 1 കോണ്‍ഗ്രസിനും. നാലിടത്ത് ബി.ജെ.പി വിജയിച്ചപ്പോള്‍ രണ്ടിടത്ത് വീതം ഐ.എന്‍.എല്ലും എസ്.ഡി.പി.ഐയും വിജയിച്ചു.

Update: 2025-12-13 05:48 GMT

Linked news