കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം കവര്‍ന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാരുടെ സഹായത്തോട അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ ശ്രീജിത്ത് (36) ആണ് അറസ്റ്റിലായത്. ആനപ്പെട്ടി ധര്‍മ്മശാസ്താക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണവുമായി രക്ഷപ്പെടുന്നതിനിടെയാണ് പിടികൂടിയത്. എസ്.ഐ മധുസൂദനന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ്, ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. യുവാവില്‍ നിന്നും പണം കണ്ടെത്തി.