ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍...
നാളിതു വരെ ഒക്ടോബര്‍ 13 നമ്മുടെ മനസ്സില്‍ ഏറെ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് നാം ഓര്‍ത്ത് ആചരിക്കേണ്ട ഒരു ദിനമായി. കോവിഡ് മഹാമാരിയുടേയും ചുഴലികാറ്റിന്റേയും ഉഷ്ണവാതങ്ങളുടേയും പേമാരിയുടേയും ഉരുള്‍പൊട്ടലിന്റേയും വരള്‍ച്ചയുടേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും സവിശേഷ പശ്ചാത്തലത്തില്‍ ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായ ഒക്ടോബര്‍ 13 മാറിയിരിക്കുന്നു. യു.എന്‍. ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബര്‍ 13 ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് […]
നാളിതു വരെ ഒക്ടോബര്‍ 13 നമ്മുടെ മനസ്സില്‍ ഏറെ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് നാം ഓര്‍ത്ത് ആചരിക്കേണ്ട ഒരു ദിനമായി. കോവിഡ് മഹാമാരിയുടേയും ചുഴലികാറ്റിന്റേയും ഉഷ്ണവാതങ്ങളുടേയും പേമാരിയുടേയും ഉരുള്‍പൊട്ടലിന്റേയും വരള്‍ച്ചയുടേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും സവിശേഷ പശ്ചാത്തലത്തില്‍ ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായ ഒക്ടോബര്‍ 13 മാറിയിരിക്കുന്നു. യു.എന്‍. ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബര്‍ 13 ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് […]
നാളിതു വരെ ഒക്ടോബര്‍ 13 നമ്മുടെ മനസ്സില്‍ ഏറെ പതിയാതെ കടന്നുപോകുന്ന ഒരു ദിനമായിരുന്നു. എന്നാല്‍ വര്‍ത്തമാനകാലത്ത് നാം ഓര്‍ത്ത് ആചരിക്കേണ്ട ഒരു ദിനമായി. കോവിഡ് മഹാമാരിയുടേയും ചുഴലികാറ്റിന്റേയും ഉഷ്ണവാതങ്ങളുടേയും പേമാരിയുടേയും ഉരുള്‍പൊട്ടലിന്റേയും വരള്‍ച്ചയുടേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും സവിശേഷ പശ്ചാത്തലത്തില്‍ ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായ ഒക്ടോബര്‍ 13 മാറിയിരിക്കുന്നു. യു.എന്‍. ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം 2009 മുതലാണ് ഒക്ടോബര്‍ 13 ലോക പ്രകൃതി ദുരന്ത നിവാരണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
വര്‍ദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങള്‍ നിയന്ത്രിക്കുന്നതിലേക്ക് ലോക മന:സാക്ഷിയെ ഉണര്‍ത്തുന്നതിനായാണ് ഇത്തരമൊരു ദിനാചരണം ഏറ്റെടുക്കാന്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വന്നത്. അതിവേഗത്തില്‍ സംഭവിക്കുന്നതും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമായ പ്രകൃതി ദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയും ദുരന്തമെന്നറിയപ്പെടുന്നു. പ്രവചനാതീതവും സാമ്യമില്ലായ്മയും, വേഗതയും,ശീഘ്രതയും അനിശ്ചിതത്വവും ഭീഷണിയുമാണ് ദുരന്തത്തിന്റെ സ്വഭാവം.ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം.
പ്രകൃത്യാലുണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. ഒരു പരിധി വരെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണവ. എന്നാല്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എല്ലാത്തിനേയും വെട്ടിപിടിക്കാനുളള അത്യാര്‍ത്തി മൂലം നാം ക്ഷണിച്ചു വരുത്തുന്നവയാണ്.
അതിവേഗത്തില്‍ സംഭവിക്കുന്നതും ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമായ പ്രകൃതി ദത്തമോ അല്ലാത്തതോ ആയ ഏതൊരു അവസ്ഥയും ദുരന്തമെന്നറിയപ്പെടുന്നു. പ്രവചനാതീതവും സാമ്യമില്ലായ്മയും വേഗതയും ശീഘ്രതയും അനിശ്ചിതത്വവും ഭീഷണിയുമാണ് ദുരന്തത്തിന്റെ സ്വഭാവം.ദുരന്തങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളും. പേരില്‍ സൂചിപ്പിക്കും പോലെ പ്രകൃത്യാലുണ്ടാകുന്ന ദുരന്തങ്ങളാണ് പ്രകൃതിദുരന്തങ്ങള്‍. ഒരു പരിധി വരെ നമ്മുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറത്താണവ. എന്നാല്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ എല്ലാത്തിനേയും വെട്ടിപിടിക്കാനുളള അത്യാര്‍ത്തി മൂലം നാം ക്ഷണിച്ചു വരുത്തുന്നവയാണ്. ഉത്ഭവത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തങ്ങളെ പ്രധാനമായും ആറായി തരം തിരിക്കാം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്. ഭൂകമ്പം, സുനാമി, അഗ്നിപര്‍വ്വത സ്ഫോടനം, മണ്ണിടിച്ചില്‍, മലയിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്. കാലാവസ്ഥാ പരമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത് ചുഴലിക്കാറ്റ്, പേമാരി, അത്യുഷ്ണം, വരള്‍ച്ച, അതിശൈത്യം, മഞ്ഞുവീഴ്ച, ഇടിമിന്നല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ജലജന്യമായ കാരണങ്ങളാല്‍ ഉണ്ടാകുന്നത്. വെളളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, അണക്കെട്ടുകള്‍ തകരുന്നത്, തീര അപരദനം തുടങ്ങിയ ദുരന്തങ്ങള്‍ ജലജന്യ സൃഷ്ടിയാണ്. രാസദുരന്തങ്ങള്‍ വിഷവാതകങ്ങള്‍ ചോരുന്നത്, രാസമാലിന്യങ്ങള്‍ ശുദ്ധജല സ്രോതസ്സുകളില്‍ കലരുന്നത്, ആണവ ഇന്ധന ചോര്‍ച്ച, രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് എന്നി മനുഷ്യനിര്‍മ്മിത രാസദുരന്തങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്. ജൈവ ദുരന്തങ്ങള്പകര്ച്ചാവ്യാധികള്, ജൈവായുധങ്ങളുടെ പ്രയോഗം എന്നിവ ഈ ഗണത്തില്‍പ്പെടുന്നു. ടെക്നോളജിക്കല്‍ ആയ കാരണങ്ങളാല്‍ ഉണ്ടാകുന്നത് റോഡ്, റെയില്‍, ജല, വായു ഗതാഗതവുമായി ബന്ധപെട്ടുണ്ടാകുന്ന വാഹന ദുരന്തങ്ങള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവ തകരുന്നത്, അഗ്നിബാധ തുടങ്ങിയ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ ഇതിനുദാഹരണമാണ്. ഇതിനു പുറമേ യുദ്ധം, കലാപം എന്നിവയും മനുഷ്യന്റെ അഹങ്കാരത്താല്‍ സൃഷ്ടിക്കപ്പെടുന്ന ദുരന്തങ്ങളാണ്.
ഇത്തരം ദുരന്തങ്ങളില്‍ പലതും നമ്മെ സംബന്ധിച്ച് അടുത്ത കാലം വരെ ഗൗരവ തരമായിരുന്നില്ല.എന്നാല്‍ ഇന്ന് പ്രകൃത്യാലുളളതും, മനുഷ്യനിര്‍മ്മിതവുമായ ഒട്ടനവധി ദുരന്തങ്ങളാണ് ലോകമാസകലം അരങ്ങേറുന്നത്. നമ്മുടെ കൊച്ചു കേരളവും ഇന്നിതില്‍ നിന്നു മുക്തമല്ല. 2004ലെ സുനാമി കേരളക്കരയില്‍ വിതച്ച നാശം നാം മറന്നിട്ടില്ല. 2017ല്‍ കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ മുറിവുണങ്ങും മുമ്പാണ് 2018 ലും 2019 ലും പ്രളയ ദുരന്തമായി പേമാരി പെയ്തിറങ്ങിയത്. 2020-ല്‍ ഉരുള്‍ പൊട്ടലിന്റെ രൂപത്തില്‍ ഇടുക്കിയിലെ രാജമലക്കടുത്തുള്ള പെട്ടി മുടിയില്‍ ഭീകര താണ്ഡവമാടിയ ദുരന്തം നമ്മെ ഏറെ വേദനിപ്പിക്കും വിധമായിരുന്നു. അതിതീവ്ര മഴയും മലയോര മേഖലകളിലുണ്ടാകുന്ന ഉരുള്‍പൊട്ടലും മണ്ണ്-മലയിടിച്ചിലും വെളളപ്പൊക്കവും നമ്മുടെ നാട്ടിലും നിത്യസംഭവമായിരിക്കുന്നു. വയനാട്ടിലെ പുത്തൂര്‍ മലയും മലപ്പുറത്തെ കവളപ്പാറയും നല്കിയ നടുക്കുന്ന ഓര്‍മ്മകള്‍ വിസ്മൃതിയിലാകും മുമ്പ് നടന്ന പെട്ടിമുടി ദുരന്തം നമ്മെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ജീവനും സ്വത്തിനും വലിയ തോതില്‍ ആഘാതമേല്‍പ്പിച്ചാണ് ഇപ്രാവശ്യവും മഴക്കാല ദിനങ്ങള്‍ കടന്നു പോവുന്നത്. കേരളത്തിലെ കാലാവസ്ഥയിലും വലിയ തോതിലുള്ള മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ലോകത്താകെയും പലതരം പ്രകൃതി ദുരന്തങ്ങള്‍ ഈക്കാലായളവില്‍ വലിയ ഭീഷണി ഉയര്‍ത്തുകയുണ്ടായി. എന്നാല്‍ 2019 അവസാനം മുതല്‍ ലോക മന:സാക്ഷിയെ ഞെട്ടിച്ച് കൊറോണ കുഞ്ഞന്‍ വൈറസ് ലോകത്താകെ പടര്‍ത്തിയ ജൈവ ദുരന്തമായ കോവിഡ്-19 പകര്‍ച്ചവ്യാധി ഇന്നും ഭീഷണിയായി തന്നെ തുടരുന്നു. ലോകത്താകെ 627265007 ആളുകള്‍ കോവിഡ് രോഗബാധിതരായി കഴിഞ്ഞു. 6562640 ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ത്യയിലും ഇതുണ്ടാക്കിയ ഭീഷണി വളരെ വലുതാണ്. നാലര കോടിയോടടുത്ത് ആളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞ ഇവിടെ
5.29 ലക്ഷം ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ 68 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചതില്‍ 71270 പേര് മരണത്തിന് കീഴടങ്ങിയെന്നത് ഏറെ ദു:ഖകരമാണ്.
പ്രകൃതി ദുരന്ത നിവാരണ സംവിധാനങ്ങള്‍ സംബന്ധിച്ച് ഇത്തരുണത്തില്‍ നാം ഒന്ന് വിലയിരുത്തി പോകുന്നത് നന്നായിരിക്കും. പ്രകൃതിപരമോ മനുഷ്യനിര്‍മ്മിതമോ ആയ ഒരു ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുളള ഒരു കൂട്ടം പ്രവര്‍ത്തനങ്ങള്‍ ആണ് ദുരന്തനിവാരണം അഥവാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളാണ് ദുരന്തം വരാതെ നോക്കുക, വരുമെന്നുറപ്പുളള ദുരന്തത്തെ നേരിടാനുളള നടപടികള്‍ സ്വീകരിക്കുക, ദുരന്തത്തിന് ശേഷമുളള രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവ.
-സുനില്‍ കുമാര്‍ കരിച്ചേരി