വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുറ്റകരമായ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. ഗ്രൂപ്പില്‍ മറ്റൊരാള്‍ പോസ്റ്റു ചെയ്ത സന്ദേശത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ട അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണമേയുള്ളൂ. സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ വ്യക്തമാക്കി. ഗ്രൂപ്പില്‍ […]

ചെന്നൈ: വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ അയക്കുന്ന കുറ്റകരമായ സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. ഗ്രൂപ്പില്‍ മറ്റൊരാള്‍ പോസ്റ്റു ചെയ്ത സന്ദേശത്തിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ട അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അഡ്മിന് പരിമിതമായ നിയന്ത്രണമേയുള്ളൂ. സംയുക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് തെളിയാതെ മറ്റൊരാളുടെ സന്ദേശത്തിന്റെ പേരില്‍ അഡ്മിനെതിരേ നടപടിയെടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍ വ്യക്തമാക്കി. ഗ്രൂപ്പില്‍ ആളുകളെ ചേര്‍ക്കുക, നീക്കുക തുടങ്ങിയവയ്ക്ക് മാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളില്‍ തിരുത്തല്‍ വരുത്താന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.