കാസര്‍കോട്: മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്രാജ്യത്ത് ഭിന്നതരൂക്ഷമാകുന്ന സാഹചര്യത്തില്‍ മനുഷ്യ മനസ്സുകള്‍ കൂടുതല്‍ അടുപ്പിക്കാനുള്ള സൗഹൃദവേദികള്‍ സജീവമാകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് നിയന്ത്രണം നീങ്ങി സാമൂഹിക അകലം ഒഴിവായപ്പോഴും ജനങ്ങള്‍ പരസ്പരം അകല്‍ച്ച തുടരുകയാണ്. വിവിധവിഭാഗങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ആശയങ്ങള്‍ പങ്കുവെക്കാനും തെറ്റിദ്ധാരണകള്‍ കുറച്ച്കൊണ്ടുവരാനും സാധിക്കും. നാനാത്വത്തില്‍ ഏകത്വമുള്ള നമ്മുടെ നാട് വിവിധ സംസ്കാരങ്ങള്കൊണ്ടും കൊടുത്തുമാണ് മുന്നോട്ടുപോയത്. നാടിന്റെ സമാധാനാന്തരീക്ഷം നിലനില്ക്കാന് പോയകാലത്തെ ഇത്തരം നന്മകള് തിരിച്ചുവരണം.
ജില്ലാ പ്രസിഡണ്ട് ബിഎസ്അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ഷാനവാസ് പാദൂര്‍, മുസ്ലിംലീഗ് ജില്ലാ ജന.സെക്രട്ടറി എ അബ്ദുല്റഹ്മാന്, കെപിസിസി അംഗം ഹക്കീം കുന്നില്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാസെക്രട്ടറി അസീസ് കടപ്പുറം, സിപിഎം ഏരിയാ സെക്രട്ടറി ഹനീഫ് പാണളം, പിഡിപി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടപ്പ്, യൂനുസ് തളങ്കര, സിദ്ധീഖലി മൊഗ്രാല്‍, ഇസ്മായില്ചിത്താരി, സുലൈമാന്‍ കരിവള്ളൂര്‍, ഡോ. മുസ്തഫ, മൗലവി അമാനുള്ള, ബഷീര്‍ പുളിക്കൂര്‍, സി.എല്‍ ഹമീദ്, കന്തല്‍ സൂപ്പി മദനി, പാറപ്പള്ളി ഖാദര്‍ ഹാജി, സി.എംഎ ചേരൂര്‍, സി.പി അബ്ദുല്ലഹാജി ചെരുമ്പ, ബാദുഷാസഖാഫി, അബ്ദുല്‍ഖാദര്‍ ഹാജി സി.എച്ച്, ജബ്ബാര്‍ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും എസ്വൈഎസ് ജില്ലാസെക്രട്ടറി അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ നന്ദിയും പറഞ്ഞു.