കാസര്‍കോട്: അന്യ സംസ്ഥാനങ്ങളില്‍ വിവിധ കോഴ്സുകള്‍ പഠിക്കാന്‍ പോകുന്നവര്‍ക്ക് കോവിഡ്-19 വാക്സിനേഷന് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന 18ന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജുലായ് 22, 23, 24 തിയ്യതികളില്‍ വാക്സിനേഷന് നല്‍കും. 22ന് മംഗല്‍പ്പാടി താലൂക്ക് ആസ്പത്രി (400 പേര്‍ക്ക്), 23ന് തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രി (200 പേര്‍ക്ക്), 24ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി (250 പേര്‍ക്ക്), കാസര്‍കോട് ജനറല്‍ ആസ്പത്രി (250 പേര്‍ക്ക്) എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വാക്സിന് ആവശ്യമായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ ഐഡന്ററ്റി കാര്‍ഡ് സഹിതം അതാതു ദിവസങ്ങളില്‍ ഈ കേന്ദ്രങ്ങളില്‍ ഹാജരാകണം. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയാണ് വാക്സിനേഷന് സമയം. ഒരോ കേന്ദ്രങ്ങളിലും അനുവദിച്ചിട്ടുള്ള വാക്സിനേഷന് എണ്ണത്തിനനുസരിച്ചു സ്പോട്ട് രജിസ്ട്രേഷന് ലഭിക്കുന്നവര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9061078026, 9061076590 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.