ബറൈച്ച്: ഒന്നര വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന യുവാവിനെ പോലീസ് വെടിവെച്ചുവീഴ്ത്തി. ഉത്തര്‍പ്രദേശിലെ ബറൈച്ച് ജില്ലയിലാണ് സംഭവം. അമ്മയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്ത് കൊണ്ടുപോയി അടുത്തുള്ള സ്കൂളില്‍ വെച്ച് 30കാരനായ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കുഞ്ഞിനെ അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് പ്രതി ഓടിപ്പോകാന്‍ ശ്രമിച്ചത്. പിന്നാലെ പോലീസ് ഇയാളുടെ കാലില്‍ വെടിവച്ച് വീഴ്ത്തി പിടികൂടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.