തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാന്‍ തുരങ്കത്തിലെ വലതുവശത്തെ ടണല്‍ തുറക്കുന്നതിനു മുന്നോടിയായാണ് അഗ്നി രക്ഷാസേനയുടെ ട്രയല്‍ റണ്‍ നടന്നത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തും. അതിനു ശേഷമായിരിക്കും അഗ്നിശമന സേന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
അതേസമയം അടുത്ത മാസം ഒന്നിന് തുരങ്കം തുറക്കാനാകുമെന്നാണ് സൂചന. തുരങ്കത്തിലെ വൈദ്യുതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കരാര്‍ കമ്പനി കെ.എസ്.ഇ.ബിക്ക് സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ വൈദ്യുതി നല്‍കും. ഈ മാസം 22നകം പ്രധാന നിര്‍മാണ പ്രവര്‍ത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കും.
തുരങ്കത്തിന്റെ ഇരു ഭാഗങ്ങളിലെയും പ്രവേശന കവാടം, പ്രവേശന റോഡുകളിലെ മണ്ണ് നീക്കം ചെയ്യല്‍, കണ്ട്രോള് റൂം, ശുചീകരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം അതിവേഗം നടന്നുവരികയാണ്.