കാസര്‍കോട്: ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ചന്ദ്രഗിരി ജംഗ്ഷനില്‍ ട്രാഫിക് പരിഷ്ക്കരണം ഏര്‍പ്പെടുത്തിയേക്കും. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഉച്ചയോടെ സ്ഥലം സന്ദര്‍ശിച്ചു. പി.ഡബ്ല്യു.ഡി. അസി. എഞ്ചിനിയര്‍ ബി.എസ് രമ്യ, വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ബി. പ്രജിത്, ഷാജു ഫ്രാന്‍സിസ്, ജയരാജ് തിലക്, ട്രാഫിക് എസ്.ഐ വിശ്വനാഥ് നമ്പ്യാര്‍ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്. നിലവിലെ ഓട്ടോ സ്റ്റാന്റ് ഒരു വരിയായി കുറച്ച് റോഡിന് വീതികൂട്ടും. റോഡിലെ ഡിവൈഡറിന്റെ വീതി കുറക്കും. റോഡരികില്‍ ചെറുവാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഭാഗത്തും പരിഷ്ക്കരണം കൊണ്ടുവരും.